റിലയന്‍സ് ഡിജിറ്റലില്‍ ഡിജിറ്റല്‍ ഇന്ത്യ സെയില്‍
Monday, January 23, 2023 12:23 AM IST
മുംബൈ: ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകളുമായി റിലയന്‍സ് ഡിജിറ്റലില്‍ ‘ഡിജിറ്റല്‍ ഇന്ത്യ സെയില്‍’ ന് തുടക്കമായി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ കാഷ് ഡിസ്കൗണ്ടുകളും ഓഫറുകളും കോംപ്ലിമെന്ററി ഓഫറുകളും ലഭിക്കും.
29 വരെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പേമെന്റ് ചെയ്യുന്നവര്‍ക്ക് 20,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും. റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകള്‍, www.reliancedig ital.in പ്ലാറ്റ്ഫോമുകളില്‍ നിന്ന് പര്‍ച്ചേഴ്സ് ചെയ്യുമ്പോഴാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.