കാനറ ബാങ്കിന്റെ അറ്റാദായത്തിൽ വർധന
Wednesday, January 25, 2023 1:07 AM IST
കൊച്ചി: 2022 ഡിസംബറിൽ അവസാനിച്ച മൂന്നാംപാദത്തിൽ കാനറ ബാങ്കിന്റെ അറ്റാദായം 92 ശതമാനം ഉയർന്ന് 2881.5 കോടി രൂപയിലെത്തി.
മുൻവർഷം ഇതേപാദത്തിൽ 1502 കോടി രൂപയായിരുന്നു അറ്റാദായം. മൂന്നാം പാദ ഫലത്തിൽ ബാങ്കിന്റെ ആഗോള നിക്ഷേപം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.5 ശതമാനം വർധിച്ച് 11.6 ലക്ഷം കോടി രൂപയായി. ആഭ്യന്തര നിക്ഷേപം 14 ശതമാനം വളർച്ചയോടെ എട്ടു ലക്ഷം കോടി രൂപയായി.