സൗദി ഡിജിറ്റല്‍ ബാങ്കില്‍ യൂസഫലിക്ക് ഓഹരി പങ്കാളിത്തം
Monday, February 6, 2023 11:31 PM IST
റിയാദ്: സൗദി അറേബ്യയിലെ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തം.
പുതുതായി രൂപീകരിച്ച വിഷന്‍ ബാങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്കു നല്‍കിയത്. ഓഹരി പങ്കാളിത്തം നേടുന്ന സൗദി സ്വദേശിയല്ലാത്ത ഏക വ്യക്തിയുമാണ് യൂസഫലി.
600 കോടി റിയാലാണ് (12,000 കോടി രൂപ) ബാങ്കിന്റെ മൂലധനം. ഈ വര്‍ഷാവസാനത്തോടെ വിഷന്ബാങ്ക് പൂര്‍ണരീതിയില്‍ പ്രവര്‍ത്തനസജ്ജമാകും.