സിറ്റി ബാങ്ക് ബിസിനസുകൾ ആക്സിസ് ബാങ്ക് ഏറ്റെടുത്തു
Saturday, March 4, 2023 12:02 AM IST
കൊച്ചി: സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ ഉപഭോക്തൃ ബിസിനസ് ഏറ്റെടുക്കൽ ആക്സിസ് ബാങ്ക് പൂർത്തിയാക്കി. സിസിഐ അംഗീകാരം ലഭിച്ച് ഏഴ് മാസം എന്ന കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത് സാധ്യമാക്കിയത്. ഏറ്റെടുക്കലിനായി സിറ്റി ബാങ്കിന് 11,603 കോടി രൂപയാണ് ആക്സിസ് ബാങ്ക് കൈമാറിയത്.
സിറ്റി ബാങ്ക് ഇന്ത്യയുടെ ഉപഭോക്തൃ ബിസിനസുകളായ വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, വെൽത്ത് മാനേജ്മെന്റ്, റീട്ടെയിൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ, വാണിജ്യ വാഹന, നിര്‍മാണ ഉപകരണ വായ്പകൾ, വ്യക്തിഗത വായ്പകൾ എന്നിവ ഉള്‍പ്പെടും.