ഹയര്‍ കിനോചി എസികൾക്ക് മികച്ച നൂതന ഉത്പന്ന അവാര്‍ഡ്
Thursday, June 1, 2023 12:47 AM IST
കൊച്ചി: ഈ വര്‍ഷത്തെ ഏറ്റവും മികച്ച നൂതന ഉത്പന്നത്തിനുള്ള അവാര്‍ഡ് മുന്‍നിര ബ്രാന്‍ഡായ ഹയറിന്റെ കിനോചി ഹെവി ഡ്യൂട്ടി 5 സ്റ്റാര്‍ എയര്‍കണ്ടീഷണറുകള്‍ കരസ്ഥമാക്കി.
മുറികൾ 20 മടങ്ങ് വേഗത്തില്‍ തണുപ്പിക്കാനും 60 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയിലും മികച്ച തണുപ്പ് നല്കുന്ന കിനോച്ചി എയര്‍ കണ്ടീഷണറുകള്‍ 10 സെക്കന്‍ഡ് സൂപ്പര്‍സോണിക് കൂളിംഗും ഫ്രോസ്റ്റ് സെൽഫ് ക്ലീന്‍ സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളുന്നു. ട്രിപ്പിള്‍ ഇന്‍വെര്‍ട്ടര്‍ ടെക്നോളജിയുടെ പിന്‍ബലത്തോടെ 60 ശതമാനം ഊര്‍ജം ലാഭിക്കാനും കഴിയുമെന്ന് കന്പനി പറയുന്നു.