കാവാസാക്കി നിൻജ പുതിയ പതിപ്പ് വിപണിയിൽ
Sunday, June 4, 2023 11:30 PM IST
ന്യൂഡൽഹി: കാവാസാക്കി നിൻജ 300 ബൈക്കുകളുടെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിലിറക്കി. ലൈം ഗ്രീൻ, കാൻഡി ലൈം, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ എന്നിങ്ങനെ മൂന്നു നിറങ്ങളിലാണു ബൈക്ക്. 3.43 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
296 സിസി, പാരലൽ-ട്വിൻ, 8-വാൽവ്, ലിക്വിഡ്-കൂൾഡ് എൻജിന്റെ കരുത്തുമായിട്ടാണ് നിൻജയുടെ വരവ്. പവറിലും ടോർക്കിലും മാറ്റമില്ല. 38.5 ബിഎച്ച്പി പവറും 26.1 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനാണിത്. അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ചും നൽകിയിട്ടുണ്ട്.
ബ്രേക്കിംഗിനായി മുൻവശത്ത് രണ്ട് പിസ്റ്റണ്‍ കാലിപ്പറുള്ള 290 എംഎം പെറ്റൽ ഡിസ്ക് ബ്രേക്കാണുള്ളത്. വാഹനത്തിന്റെ പിന്നിൽ സിംഗിൾ പിസ്റ്റണ്‍ കാലിപ്പറുള്ള 220 എംഎം പെറ്റൽ ഡിസ്ക്കും നൽകിയിട്ടുണ്ട്.