ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ പദ്ധതി
Sunday, September 10, 2023 12:16 AM IST
കൊച്ചി: ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഉപയോക്താക്കള്‍ക്ക് വര്‍ഷം തോറും വര്‍ധിക്കുന്ന വരുമാനം അല്ലെങ്കില്‍ കൃത്യമായ നിശ്ചിത വരുമാനം ലഭ്യമാക്കുന്ന പുതിയ വരുമാന പദ്ധതി ഐസിഐസിഐ പ്രൂ ഗിഫ്റ്റ് പ്രോ അവതരിപ്പിച്ചു.
ഉപയോക്താക്കള്‍ക്ക് ആവശ്യാനുസരണം തുക പിന്‍വലിക്കാനും മൊത്തം തുകയുടെ കാലാവധി നിശ്ചയിക്കാനും പദ്ധതിയില്‍ സൗകര്യമുണ്ടാകും. ചെറിയ കാലയളവിലേക്കും ദീര്‍ഘകാലത്തേക്കുമുള്ള ആവശ്യങ്ങള്‍ സാധിക്കുന്ന തരത്തില്‍ നിക്ഷേപം നടത്താമെന്നും അധികൃതര്‍ അറിയിച്ചു.