നടപ്പു സാന്പത്തികവർഷത്തെ തുടക്കം മുതലുള്ള കണക്കെടുത്താൽ നിഫ്റ്റി 17 ശതമാനത്തിന്റെ മുന്നേറ്റം സ്വന്തമാക്കി. 1.54 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇക്കാലയളവിൽ രാജ്യത്തെ വിപണിയിലെത്തിയത്; ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 33,397 കോടിയും. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഇക്കാലയളവിൽ വൻകുതിപ്പാണു രേഖപ്പെടുത്തിയത്; യഥാക്രമം 41 ശതമാനവും 47 ശതമാനവും.
അദാനിക്കു നേട്ടം റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അദാനി പോർട്സ്, ഐടിസി, ടിസിഎസ്, എസ്ബിഐ എന്നീ ഓഹരികളെല്ലാം നേട്ടത്തിൽ വ്യാപാരം നടത്തി. അദാനി ഗ്രൂപ്പിന്റെ ഓഹരികളെല്ലാം നേട്ടത്തിലാണ്.
ടാറ്റ മോട്ടോഴ്സ്, എൻടിപിസി, എച്ച്സിഎൽ ടെക്, വിപ്രോ എന്നീ ഓഹരികൾ സെൻസെക്സിൽ നേട്ടമുണ്ടാക്കി. ഇൻഫോസിസ്, ടൈറ്റൻ, എം ആൻഡ് എം, ഐഷർ മോട്ടോഴ്സ് എന്നീ ഓഹരികൾ നഷ്ടം നേരിട്ടു.