രണ്ടാം വാരത്തിലും നഷ്ടത്തിൽ ഓഹരി വിപണി
രണ്ടാം വാരത്തിലും നഷ്ടത്തിൽ ഓഹരി വിപണി
Monday, October 2, 2023 12:58 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
വി​​ദേ​​ശ ശ​​ക്തി​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യെ മ​​റി​​ക​​ട​​ക്കാ​​ൻ സ​​ർ​​വ സ​​ന്നാ​​ഹ​​ങ്ങ​​ളു​​മാ​​യി ആ​​ഭ്യ​​ന്ത​​ര മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ​​ത് ഓ​​ഹ​​രി സൂ​​ചി​​ക​​യി​​ലെ വ​​ൻ ത​​ക​​ർ​​ച്ച​​യെ ത​​ട​​യാ​​ൻ ഉ​​പ​​ക​​രി​​ച്ചെ​​ങ്കി​​ലും തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം വാ​​ര​​ത്തി​​ലും വി​​പ​​ണി ന​​ഷ്ട​​ത്തി​​ൽ.

സെ​​ൻ​​സെ​​ക്സ് 180 പോ​​യി​​ന്‍റും നി​​ഫ്റ്റി സൂ​​ചി​​ക 36 പോയിന്‍റും ​​താ​​ഴ്ന്നു. ഗാ​​ന്ധിജ​​യ​​ന്തി പ്ര​​മാ​​ണി​​ച്ച് ഇ​​ന്ന് വി​​പ​​ണി അ​​വ​​ധിയാണ്.നി​​ഫ്റ്റി 19,674ൽനി​​ന്നും മു​​ന്നേ​​റ്റ​​ത്തി​​നു തു​​ട​​ക്കം മു​​ത​​ൽ ശ്ര​​മി​​ച്ചെ​​ങ്കി​​ലും 19,754ന് ​​മു​​ക​​ളി​​ൽ ഇ​​ടംപി​​ടി​​ക്കാ​​ൻ വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ അ​​നു​​വ​​ദിച്ചി​​ല്ല. അ​​വ​​രു​​ടെ ക​​ന​​ത്ത വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദ​​ത്തി​​നി​​ട​​യി​​ലും ക​​ഴി​​ഞ്ഞ​​ വാ​​രം സൂചി​​പ്പി​​ച്ച 19,500ലെ ​​സ​​പ്പോ​​ർ​​ട്ട് നി​​ല​​നി​​ർ​​ത്തി​​യ​​ത് നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​ർ​​ന്നു. സൂ​​ചി​​ക വ്യാ​​ഴാ​​ഴ്്ച 19,499 വ​​രെ ഇ​​ടി​​ഞ്ഞെങ്കി​​ലും തി​​രി​​ച്ചുവ​​ര​​വി​​ൽ 19,724 വ​​രെ ക​​യ​​റി, വ്യാ​​പാ​​രാ​​ന്ത്യം നി​​ഫ്റ്റി 19,638 പോ​​യി​​ന്‍റിലാ​​ണ്.

മു​​ൻ​​വാ​​രം സൂ​​ചി​​പ്പി​​ച്ച 50 ദി​​വ​​സ​​ങ്ങ​​ളി​​ലെ ശ​​രാ​​ശ​​രി​​യാ​​യ 18,500-19,800 റേ​​ഞ്ചി​​ൽ സൂ​​ചി​​ക നീ​​ങ്ങി. ഈ​​വാ​​രം 19,506 ലെ ​​ആ​​ദ്യ സ​​പ്പോ​​ർ​​ട്ട് നി​​ല​​നി​​ർ​​ത്തി 19,761 ലേ​​ക്ക് തി​​രി​​ച്ചുവ​​ര​​വി​​ന് ശ്ര​​മി​​ക്കാം, വി​​ദേ​​ശ വി​​ൽ​​പ്പ​​ന ചു​​രു​​ങ്ങി​​യാ​​ൽ മു​​ന്നേ​​റ്റം 19,885 വ​​രെ നീ​​ളും. അ​​തേസ​​മ​​യം ആ​​ദ്യ സ​​പ്പോ​​ർ​​ട്ടി​​ൽ കാ​​ലി​​ട​​റി​​യാ​​ൽ 19,376ലേ​​ക്ക് സാ​​ങ്കേ​​തി​​ക തി​​രു​​ത്ത​​ലി​​ന് സാ​​ധ്യ​​ത.

നി​​ഫ്റ്റി ഡെ​​യ‌്‌ലി ചാ​​ർ​​ട്ടി​​ൽ ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക്, സ്ലോ ​​സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക്, ഫു​​ൾ സ്റ്റോ​​ക്കാ​​സ്റ്റി​​ക്ക് തു​​ട​​ങ്ങി​​യ​​വ ഓ​​വ​​ർ സോ​​ൾ​​ഡാ​​യ​​തു തി​​രി​​ച്ചുവ​​ര​​വി​​ന് അ​​വ​​സ​​രം ഒ​​രു​​ക്കാം. സൂപ്പ​​ർ ട്രെ​​ൻഡ്, പാ​​രാ​​ബോ​​ളി​​ക്ക് എ​​സ്എആ​​ർ എ​​ന്നി​​വ സെ​​ല്ലി​​ംഗ് മൂ​​ഡി​​ലാ​​ണ്. പ്ര​​തി​​വാ​​ര ചാ​​ർ​​ട്ടി​​ലേക്ക് തി​​രി​​ഞ്ഞാ​​ൽ ക​​ര​​ടി വ​​ല​​യ​​ത്തി​​ൽ നി​​ന്നും ര​​ക്ഷ​​നേടാ​​ൻ കാ​​ര്യ​​മാ​​യ നീ​​ക്ക​​ങ്ങ​​ൾ ഇ​​നി​​യും പ്ര​​ക​​ടി​​പ്പി​​ച്ചി​​ട്ടി​​ല്ല.

തൊ​​ട്ടു മു​​ൻ​​വാ​​ര​​ത്തി​​ൽ 66,000ലെ ​​താ​​ങ്ങ് നി​​ല​​നി​​ർ​​ത്തി​​യ സെ​​ൻ​​സെ​​ക്സി​​ന് ആ ​​മി​​ക​​വ് ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ കാ​​ഴ്്ച​​വയ്ക്കാ​​നാ​​യി​​ല്ല. 66,009ൽ ​​ട്രേ​​ഡിംഗ് തു​​ട​​ങ്ങി​​യ സെ​​ൻ​​സെ​​ക്സ് 66,249 മു​​ക​​ളി​​ൽ സ​​ഞ്ച​​രി​​ക്കാ​​നു​​ള്ള ക​​രു​​ത്ത് വി​​ദേ​​ശ വി​​ൽ​​പ്പ​​ന മൂ​​ലം ലിഭിച്ചി​​ല്ല. മു​​ൻനി​​ര ഓ​​ഹ​​രി​​ക​​ൾ വി​​റ്റ​​ഴി​​ക്കാ​​ൻ അ​​വ​​ർ ന​​ട​​ത്തി​​യ നീ​​ക്ക​​ത്തി​​ൽ 65,442 വ​​രെ ഇ​​ടി​​ഞ്ഞ സെ​​ൻ​​സെ​​ക്സ് മാ​​ർ​​ക്ക​​റ്റ് ക്ലോ​​സി​​ംഗിൽ 65,828ലാ​​ണ്.

വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ പ​​ത്താം വാ​​ര​​ത്തി​​ലും നി​​ക്ഷ​​പ​​ക​​രാ​​യി​​ല്ല. അ​​വ​​രു​​ടെ ഈ ​​നി​​ല​​പാ​​ടുമൂ​​ലം ഡോ​​ള​​റി​​നുമു​​ന്നി​​ൽ രൂ​​പ​​യു​​ടെ മൂ​​ല്യം 82.93ൽ ​നി​​ന്നും ഒ​​ര​​വ​​സ​​ര​​ത്തി​​ൽ 83.25ലേ​​ക്ക് ദു​​ർ​​ബ​​ല​​മാ​​യി, വാ​​രാ​​ന്ത്യം 83.01ലാ​​ണ്.

വി​​ദേ​​ശ ഇ​​ട​​പാ​​ടു​​കാ​​ർ 8,430 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റു. ആഭ്യന്ത​​ര മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ എ​​ല്ലാ ദി​​വ​​സ​​വും നി​​ക്ഷ​​പ​​ക​​രാ​​യി 8,142 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ ശേ​​ഖ​​രി​​ച്ചു. ക​​ഴി​​ഞ്ഞ മാ​​സം വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ 26,692.16 കോ​​ടി രൂ​​പ​​യു​​ടെ വി​​ൽ​​പ്പ​​ന ന​​ട​​ത്തി. ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ 20,312.65 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പ​​വും.

വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രം നാ​​ലു മാ​​സ​​ത്തെ താ​​ഴ്ന്ന നി​​ര​​ക്കാ​​യ 590.70 ബി​​ല്യ​​ൺ ഡോ​​ള​​റി​​ൽ. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം വാ​​ര​​മാ​​ണ് ക​​രു​​ത​​ൽ ധ​​നം കു​​റ​​യു​​ന്ന​​ത്. തൊ​​ട്ടുമു​​ൻ​​വാ​​ര​​ത്തെ അ​​പേ​​ക്ഷി​​ച്ച് 2.3 ബി​​ല്യ​​ൺ ഡോ​​ള​​ർ കു​​റ​​ഞ്ഞു. രൂ​​പ മൂ​​ല്യം 83ലേ​​ക്ക് ദു​​ർ​​ബ​​ല​​മാ​​യ സെ​​പ്റ്റം​​ബ​​ർ ആ​​ദ്യ വാ​​രം മു​​ത​​ൽ കേ​​ന്ദ്ര ബാ​​ങ്ക് ക​​രു​​ത​​ൽ ധ​​നം ഇ​​റ​​ക്കി രൂ​​പ​​യു​​ടെ മു​​ഖം മി​​നു​​ക്കി.

ആ​​ഗോ​​ള സ്വ​​ർ​​ണ വി​​പ​​ണി സാ​​ങ്കേ​​തി​​ക തി​​രു​​ത്ത​​ലി​​ന് ഒ​​രു​​ങ്ങു​​ന്ന വി​​വ​​രം ക​​ഴി​​ഞ്ഞ​​വാ​​രം വ്യ​​ക്ത​​മാ​​ക്കി​​യ​​ത് പൂ​​ർ​​ണ​​മാ​​യി ശ​​രി​​വയ്​​ക്കു​​ന്ന പ്ര​​ക​​ട​​നം ദൃ​​ശ്യ​​മാ​​യി. ട്രോ​​യ് ഔ​​ൺ​​സി​​ന് 1,924 ഡോ​​ള​​റി​​ൽനി​​ന്നും 80 ഡോ​​ളറിന്‍റെ തി​​രു​​ത്ത​​ൽ സം​​ഭ​​വി​​ച്ചു. സെ​​പ്റ്റം​​ബ​​റി​​ൽ മൊ​​ത്തം 99.80 ഡോ​​ള​​ർ, അ​​താ​​യ​​ത് അ​​ഞ്ചു ശ​​ത​​മാ​​നം ഇ​​ടി​​വ്. ഫെ​​ബ്രു​​വ​​രി​​ക്കുശേ​​ഷം ഇ​​ത്ര ശ​​ക്ത​​മാ​​യ തി​​രു​​ത്ത​​ൽ സ്വ​​ർ​​ണ​​ത്തി​​ൽ ആ​​ദ്യം, അ​​ന്ന് 108 ഡോ​​ള​​ർ കു​​റ​​ഞ്ഞു.

ഈ ​​വ​​ർ​​ഷം മാ​​ർ​​ച്ചി​​ലാ​​യി​​രു​​ന്നു ഏ​​റ്റ​​വും വ​​ലി​​യ കു​​തി​​പ്പ്, അ​​ന്ന് എ​​ഴു ശ​​ത​​മാ​​നം മി​​ക​​വി​​ൽ 132 ഡോ​​ള​​ർ ഔ​​ൺ​​സി​​ന് ഉ​​യ​​ർ​​ന്നു. ആ ​​റാ​​ലി​​യി​​ൽ 2023ലെ ​​ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​മാ​​യ 2044.50 ഡോ​​ള​​ർ ദ​​ർ​​ശി​​ച്ചു. ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വി​​ല​​യാ​​യ 1729 ഡോ​​ള​​ർ നി​​ല​​വി​​ലെ സ​​പ്പോ​​ർ​​ട്ട്. വാ​​രാ​​ന്ത്യം സാ​​ങ്കേ​​തി​​ക ച​​ല​​ന​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ചാ​​ൽ 200, 100, 50 ദി​​വ​​സ​​ങ്ങ​​ളി​​ലെ ശ​​രാ​​ശ​​രി​​യി​​ലും സ്വ​​ർ​​ണം താ​​ഴ്ന്നു. മു​​ൻ​​വാ​​രം ദീ​​പി​​ക ഇ​​തേ കോ​​ള​​ത്തി​​ൽ സൂ​​ചി​​പ്പി​​ച്ച 200 ഡോ​​ളറിന്‍റെ തി​​രു​​ത്ത​​ലി​​ലേക്ക് അ​​ന്താ​​രാ​​ഷ്‌ട്ര മാ​​ർ​​ക്ക​​റ്റ് പ്ര​​വേ​​ശി​​ച്ചു. രാ​​ജ്യ​​ത്തെ മ​​റ്റ് ഒ​​രു മാ​​ധ്യ​​മ​​ത്തി​​നും ഇ​​ത്ര ദീ​​ർ​​ഘ​​വീ​​ക്ഷ​​ണ​​തോ​​ടെ ആ​​ഗോ​​ള സ്വ​​ർ​​ണ​​ത്തി​​ന് സം​​ഭ​​വി​​ച്ച ത​​ക​​ർ​​ച്ച​​യെ മു​​ൻ​​കൂ​​ർ വി​​ല​​യി​​രു​​ത്താ​​നാ​​യി​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.