സെൻസെക്സ് സെൻസെക്സ് 65,970ൽനിന്നു 67,564 വരെ ഉയർന്നശേഷം ക്ലോസിംഗിൽ 67,481 പോയിന്റിലാണ്. സർവകാല റിക്കാർഡായ 67,927 ഈ വാരം തിരുത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ബുൾ റാലിയിൽ 68,061ലും 68,641 റേഞ്ചിലും പ്രതിരോധം തലയുർത്താം. ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിംഗിന് മുതിർന്നാൽ 66,403ലും 65,325ലും സപ്പോർട്ടുണ്ട്.
വിദേശ ഫണ്ടുകൾ 10,594 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വ്യാഴാഴ്ച മാത്രം അവർ നിക്ഷേപിച്ചത് 8,148 കോടി രൂപയാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 5,134 കോടി രൂപയുടെ വാങ്ങലും 780 കോടി രൂപയുടെ വില്പനയും നടത്തി.
രൂപ രൂപയുടെ മൂല്യം കയറി. 83.37ൽനിന്നു മൂല്യം 83.29ലേക്ക് ശക്തിപ്രാപിച്ചു. വർഷാന്ത്യമായതിനാൽ വിദേശ ഇടപാടുകാർ ഏതവസരത്തിലും അവധിക്കാലം ആസ്വദിക്കാൻ രംഗംവിടാനുള്ള സാധ്യതകൾ വിനിമയ വിപണിയിൽ മണികിലുക്കം സൃഷ്ടിക്കും. അങ്ങനെ വന്നാൽ രൂപ 83.50ലേക്കും തുടർന്ന് 83.81ലേക്കും ദുർബലമാകാം.
ആർബിഐ വായ്പാ അവലോകനത്തിന് ഒരുങ്ങുന്നു. സാന്പത്തിക വളർച്ച വായ്പാ നിരക്കുകളിലെ ഭേദഗതികളിൽനിന്നു കേന്ദ്ര ബാങ്കിനെ പിന്തിരിപ്പിക്കാം. വിദേശ നിക്ഷേപം രൂപയ്ക്ക് താങ്ങു പകരുന്നുണ്ട്.
ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വത്തിനിടയിലും ഇന്ത്യ തിളങ്ങി. എൽ നീനോ പ്രതിഭാസത്തിൽ കാലവർഷം ദുർബലമായിട്ടും കാർഷിക മേഖല കരുത്തു കാണിച്ചത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
അന്താരാഷ്ട്ര തലത്തിൽ സ്വർണം പ്രതിരോധങ്ങൾ മറികടന്നങ്കിലും റിക്കാർഡ് തലത്തിലേക്ക് പ്രവേശിക്കാനായില്ല. ന്യൂയോർക്ക് എക്സ്ചേഞ്ചിൽ ട്രോയ് ഔൺസിന് 2,001 ഡോളറിൽനിന്നു 2,009-2,024ലെ തടസങ്ങൾ തകർത്ത് 2,076 വരെ ഉയർന്നു.
വാരാന്ത്യം 2,071 ഡോളറിലാണ്. ഫെഡ് പലിശയിൽ മാറ്റം വരുത്തില്ലെന്ന സൂചന മഞ്ഞലോഹത്തിന് തിളക്കം പകർന്നു. വാരാവസാനം പശ്ചിമേഷ്യയിൽ വീണ്ടും വെടിയൊച്ച ഉയർന്നതും നിക്ഷേപകരെ സ്വർണത്തിലേക്ക് അടുപ്പിക്കുന്നു. പുതിയ സാഹചര്യത്തിൽ സ്വർണം 2,120-2,225 ഡോളറിലേക്ക് പുതുവർഷം സഞ്ചരിക്കാം.