നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 416.57 ട്രില്യണ്‍ കടന്നു
Saturday, May 25, 2024 1:11 AM IST
കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം അഞ്ചു ട്രില്യണ്‍ ഡോളര്‍ (416.57 ട്രില്യണ്‍ രൂപ) കടന്നു. വ്യാഴാഴ്ച നിഫ്റ്റി 50 സൂചിക എക്കാലത്തേയും ഉയര്‍ന്ന നിലയായ 22993.60ലും നിഫ്റ്റി 500 സൂചിക 21505.25ലും എത്തിയിരുന്നു.
എന്‍എസ്ഇയിലെ ഇന്ത്യന്‍ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം 2017 ജൂലൈയിലെ രണ്ടു ട്രില്യണ്‍ ഡോളറില്‍നിന്ന് മൂന്ന് ട്രില്യണ്‍ ഡോളറിലെത്താന്‍ (2021 മേയ്) 46 മാസമെടുത്തിരുന്നു.
ഇതു നാല് ട്രില്യണ്‍ ഡോളറിലെത്താന്‍ വീണ്ടും 30 മാസവും (2023 ഡിസംബര്‍) എടുത്തു. അടുത്ത ഒരു ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയുമായി അഞ്ചു ട്രില്യണ്‍ ഡോളറിലെത്താന്‍ ആറു മാസമാണ് വേണ്ടിവന്നത്.
വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മുന്നിലുള്ള അഞ്ചു കമ്പനികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവയാണെന്ന് അധികൃതർ പറഞ്ഞു.