മുത്തൂറ്റിൽ ‘ബുക്ക് മൈ ഗോള്‍ഡ് ലോണ്‍’തുടങ്ങി
Tuesday, June 11, 2024 12:05 AM IST
കൊച്ചി: മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് (എംഎഫ്എല്‍) ഷാരൂഖ് ഖാനുമായി ചേര്‍ന്ന് ‘ബുക്ക് മൈ ഗോള്‍ഡ് ലോണ്‍’ പ്രചാരണത്തിനു തുടക്കംകുറിച്ചു.
എവിടെയിരുന്നും ഏതു സമയത്തും ഉടനടി സ്വര്‍ണവായ്പ ബുക്ക് ചെയ്യാവുന്ന ഈ സേവനം ഇന്ത്യയില്‍ ആദ്യത്തേതാണ്.
പുതിയതായി അവതരിപ്പിച്ച ഈ സേവനത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഒരു മിസ്ഡ് കോളിലൂടെ വായ്പാ ഇടപാട് നടത്താനാകുമെന്ന് അധികൃതർ അറിയിച്ചു.