ഇത്തവണ ഓണക്കാല സ്വര്‍ണ വില്പനയില് 20 ശതമാനത്തോളം വില്പന വര്‍ധനവാണു പ്രതീക്ഷിക്കുന്നതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.
സ്വര്‍ണത്തിന്റെ എക്സൈസ് ഡ്യൂട്ടി കുറച്ച ദിവസങ്ങളില്‍ വന്‍തോതില്‍ വില്പന നടന്നിരുന്നു. സാധാരണ വിവാഹങ്ങള്‍ക്ക് 25 പവനു മുകളില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാറുണ്ട്.
പൊലിമയുള്ള വിവാഹാഭരണങ്ങള്‍ പോലും ഇപ്പോള്‍ ലൈറ്റ് വെയ്റ്റില്‍ ലഭ്യമാണ്. ഭാരം കുറഞ്ഞ നഗാസ് ആഭരണങ്ങളാണു ട്രെന്‍ഡ്. ലൈറ്റ് വെയ്റ്റ് മോതിരം, വള, ചെയിന്‍, മാല തുടങ്ങിയ ആഭരണങ്ങള്‍ ഓണ സമ്മാനമായി നല്കുന്ന ട്രെന്‍ഡും നിലവിലുണ്ട്.