അധികാരികളോടു സത്യം വിളിച്ചുപറഞ്ഞ ധൈര്യശാലി: മൻമോഹൻ സിംഗ്
Friday, October 11, 2024 12:47 AM IST
ന്യൂഡൽഹി: ഇന്ത്യൻ വ്യവസായമേഖലയിൽ പകരംവയ്ക്കാനില്ലാത്ത അതികായനായിരുന്നു രത്തൻ ടാറ്റ എന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്.
“അധികാരത്തിലിരിക്കുന്നവർ ആരായാലും അവരോടു സത്യം വിളിച്ചുപറയാൻ മടിയില്ലാത്ത ധൈര്യശാലിയായിരുന്നു. ശ്രീ രത്തൻ ടാറ്റാജിയുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രതിഭാശാലിയായ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും എളിമയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചിട്ടുണ്ട്.” - ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന് അയച്ച കത്തിൽ മൻമോഹൻ സിംഗ് അനുസ്മരിച്ചു.