ഗാർമെന്റ്സ് പ്രീമിയർ ലീഗ് താരലേലം നടന്നു
Friday, October 11, 2024 11:14 PM IST
കൊച്ചി: ആറാമത് പെപ്പെ കേരള ഗാർമെന്റ്സ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിലെ കളിക്കാരുടെ ലേലം കൊച്ചിയിൽ നടന്നു. പോലീസ് സൂപ്രണ്ട് ബിജോ അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് വി.എം.എച്ച്. അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ഗാർമെന്റ്സ് ക്രിക്കറ്റ് അസോസിയേഷൻ ട്രസ്റ്റ് അംഗങ്ങൾ, 12 ടീം ഉടമകൾ എന്നിവർ പങ്കെടുത്തു.