ബെസ്റ്റ് ഹോസ്പിറ്റാലിറ്റി അവാര്‍ഡുകള്‍ സമ്മാനിച്ചു
Friday, October 11, 2024 11:15 PM IST
കൊച്ചി: കേരളത്തിലെ മികച്ച ഹോട്ടലുകള്‍ക്കായി മൈ കേരള ടൂറിസം അസോസിയേഷന് (എംകെടിഎ) ഏര്‍പ്പെടുത്തിയ ബെസ്റ്റ് ഹോസ്പിറ്റാലിറ്റി അവാര്‍ഡുകള്‍ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി സമ്മാനിച്ചു.
അഞ്ചു കാറ്റഗറിയിലായി നടത്തിയ മത്സരത്തില്‍ ഫ്രാഗ്രന്റ് നേച്ചര്‍ മൂന്നാര്‍ (ഫൈവ് സ്റ്റാര്‍), കൊണ്ടായി ലിപ് ഹെറിറ്റേജ് ബാക്ക് വാട്ടര്‍ റിസോര്‍ട്ട് ആലപ്പുഴ (ഫോര്‍ സ്റ്റാര്‍), ഗ്രീന്‍ ഹില്‍ എസ്റ്റേറ്റ് ഉളുപ്പൂണി, വാഗമണ്‍ (ത്രീ സ്റ്റാര്‍) എന്നിവയ്ക്കും റിസോര്‍ട്ട് കാറ്റഗറിയില്‍ ഓറഞ്ച് വാലി ഹില്‍സ് റിസോര്‍ട്ട് വാഗമണ്‍, ഗ്രീന്‍ വുഡ്സ് റിസോര്‍ട്ട് തേക്കടി, ഹോം സ്റ്റേ കാറ്റഗറിയില്‍ സ്റ്റേ മെലഡി തേക്കടിക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
175 പ്രോപ്പര്ട്ടികളില്നിന്നായി മികച്ച സര്‍വീസ്, ഗസ്റ്റുകള്‍ നല്കിയ റിവ്യൂകള്‍ എന്നിവ മാനദണ്ഡമാക്കി ടൂറിസം മേഖലയിലെ ട്രാവല്‍ ഏജന്‍സികളടക്കം 345 പേര് നല്കിയ വോട്ടുകളുടെ അടിസ്ഥാനത്തിലാണു വിജയികളെ കണ്ടെത്തിയതെന്ന് എംകെടിഎ പ്രസിഡന്റ് അനി ഹനീഫ്, സെക്രട്ടറി ദിലീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു.