എൽചെ ഗോളിയെ ഞെട്ടിച്ച് മെസി...
Friday, February 26, 2021 12:05 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എൽചെ ഗോളി എഡ്ഗർ ബാഡിയയെ ഞെട്ടിച്ച് ബാഴ്സലോണ സൂപ്പർ സ്റ്റാർ ലയണൽ മെസി. എൽചെയ്ക്കെതിരായ മത്സരശേഷം ബാഡിയയുടെ ജഴ്സി മെസി ആവശ്യപ്പെട്ടതാണു കാറ്റലോണിയൻ സ്വദേശിയായ താരത്തെ ഞെട്ടിച്ചത്.
മെസി (48’, 68’) ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ബാഴ്സലോണ 3-0നു ജയം സ്വന്തമാക്കി. ഇരട്ട ഗോളോടെ ലാലിഗയിലെ ഗോൾ വേട്ടയിൽ മെസി മുന്നിലെത്തി, 18 ഗോൾ.