നഗരം കളിയാരവത്തിലേക്ക്
1245142
Friday, December 2, 2022 11:00 PM IST
തിരുവനന്തപുരം: കാസർഗോഡുമുതലുള്ള സ്കൂൾ കായികതാരങ്ങൾ ഇന്നലെ രാവിലെ മുതൽ തലസ്ഥാന നഗരിയിലേക്ക് വന്നിറങ്ങിയതോടെ നഗരം കളിയാരവത്തിലേയക്ക് .
3000 ത്തോളം കായികതാരങ്ങളാണ് നാലുദിവസം നീണ്ടുനില്‍ക്കുന്ന സ്കൂൾ കായികമേളയ്ക്കായി സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി എത്തിച്ചേർന്നിട്ടുള്ളത്. ഇന്നലെ രാവിലെ വയനാടു നിന്നും എത്തിയ സംഘത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽവ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. നഗരത്തിലെ 16 സ്കൂളുകളിലാണ് വിദ്യാർഥികൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. സെന്റ് ജോസഫ്സ് സ്കൂളിലാണ് പഴയിടം നന്പൂതിരിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ഭക്ഷണപ്പുര തയാറാക്കിയിട്ടുള്ളത്.
കായികമേള
ഹൈടെക്കാക്കി കൈറ്റ്
സ്കൂൾ കായികമേളയുടെ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈൻ സംവിധാനം കൈറ്റ് സജ്ജമാക്കി. www.spor ts.kite .kerala.gov.in പോർട്ടൽ വഴി മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോർഡുകളും ലഭിക്കും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയും ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്ഫോമുകൾ വഴിയും കായികമേള കാണാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ ഏഴു മുതൽ 11 വരെയും ഉച്ചയ്ക്ക് ഒന്നു മുതൽ അഞ്ചുവരെയും നാളെ രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 4.10 മുതൽ രാത്രി 8.30 വരെയും കൈറ്റ് വിക്ടേഴ്സിൽ ലൈവായി കായികമേള കാണാം. തിങ്കളാഴ്ച രാവിലെ 6.30 മുതൽ 12 വരെയും വൈകുന്നേരം 3.20 മുതൽ 8.30 വരെയുമാണ് ലൈവ്. കായികമേളയുടെ അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ 6.30 മുതൽ വൈകുന്നേരം 4.30 വരെയും ലൈവുണ്ടായിരിക്കും. www.victers .kite.ker ala.gov.in,KITE VICTERS മൊബൈൽ ആപ്പ് എന്നിവ വഴിയും victerseduchannel എന്ന ഫേസ്ബുക്ക് പേജ് വഴിയും ലൈവായി കാണാം.