സ്തനാർബുദ പരിശോധനയും ബോധവത്കരണ ക്ലാസും
1245162
Friday, December 2, 2022 11:05 PM IST
വിതുര : വനിതകൾക്കായി ഇന്ന് രാവിലെ 10 മുതൽ ആനപ്പാറ ഗവ. ഹൈസ്കൂളിൽ സൗജന്യ സ്തനാർബുദ പരിശോധനയും ബോധവത്കരണ ക്ലാസും നടത്തുന്നു. ആനപ്പാറ വാർഡ് കുടുംബശ്രീ എഡിഎസിന്റെ സഹകരണത്തോടെ ഐസർ ഉന്നത് ഭാരത് അഭിയാൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന ബോധവത്കരണ ക്ലാസിനും പരിശോധനയ്ക്കും കിംസ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും.
ദആംബുലൻസ് സർവീസ്
ഉദ്ഘാടനം ഏഴിന്
തിരുവനന്തപുരം: കേരള സാംബവ ഡവലപ്മെന്റ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യനിരക്കിൽ പാവപ്പെട്ട രോഗികൾക്കായി സർവീസ് നടത്തുന്നതിനായുള്ള ആംബുലൻസ് സർവീസ് ഉദ്ഘാടനം ഏഴിനു നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിന് കിഴക്കേക്കോട്ട ഇ.കെ. നായനാർ പാർക്കിൽ നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ശശി തരൂർ എംപി, വി.കെ. പ്രശാന്ത് എംഎൽഎ, എം. വിൻസന്റ് എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. നിർധനരായ രോഗികൾക്കുള്ള ചികിത്സാസഹായവിതരണവും പ്രഗത്ഭ കലാകാരന്മാരെ ആദരിക്കൽ ചടങ്ങും ഇതോടൊപ്പം നടക്കും.