വി​ക​സ​നമി​ല്ലാ​തെ വി​ള​പ്പി​ൽ​ശാ​ല ചന്ത
Thursday, February 2, 2023 11:43 PM IST
കാ​ട്ടാ​ക്ക​ട: വികസനമില്ലാതെ വീർ പ്പുമുട്ടി വിളപ്പിൽശാല പൊതുച ന്ത. ഇ​ട​നി​ല​ക്കാ​രെ​യും പി​ണി​യാ​ളു​ക​ളു​ടേ​യും കൈക്ക​രു​ത്തി​ൽ അമർന്ന ച​ന്ത​യു​ടെ അ​വ​സ്ഥ ദ​യ​നീ​യമെന്നും ആക്ഷേപം.
ന​ഗ​രത്തിനടുത്തു കി​ട​ക്കു​ന്ന വി​ള​പ്പി​ൽ​ശാ​ല ച​ന്ത​യു​ടെ വി​ക​സ​നം അ​വ​താ​ള​ത്തി​ലാ​യി​ട്ടു മാ​സ​ങ്ങ​ളാ​യി. ഒ​രുകാ​ല​ത്ത് നാ​ട്ടു​വി​ള ഉ​ൾ​പ്പ​ടെ എ​ല്ലാ​ത്ത​രം കൃ​ഷി വി​ഭ​വ​ങ്ങ​ളും എ​ത്തി​യി​രു​ന്ന ച​ന്ത​യാ​ണ് ഇ​ല്ലാ​താ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഏ​റ്റ​വും കൂടു​ത​ൽ നാ​ട​ൻ മാ​ങ്ങ അ​ഥ​വാ വ​രി​ക്ക മാ​ങ്ങ ഉ​ൾ​പ്പ​ടെ​യു​ള്ള​വ എ​ത്തിയിരുന്ന ഇടമായിരുന്നു ഇവിടം. ചേ​ന, ചേ​മ്പ്, ഇ​ഞ്ചി, കൂ​വക്കിഴ​ങ്ങ്, പ​ച്ച മ​ഞ്ഞ​ൾ, ചീ​ര, പ​യ​ർ തു​ട​ങ്ങി എ​ല്ലാ​ത്ത​രം നാ ടൻ പ​ച്ച​ക്ക​റി​ക​ളു​ടെ​യും വ​രവു കേ​ന്ദ്ര​മാ​യി​രു​ന്നു ഇ​വി​ടം. ഇ​താ​ക​ട്ടെ ജൈ​വ വ​ള​ക്കൂ​ട്ടി​ൽ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ക്കാ​ത്ത ഇ​ട​ത്തി​ൽ നി​ന്നു​മാ​ണ​് വ​ന്നി​രു​ന്ന​ത്. ചൊ​വ്വ​ള്ളൂ​ർ, കാ​വി​ൻപു​റം, ചെ​റു​കോ​ട്, കാ​രോ​ട്, ക​ടു​ക്കാ​മു​ട്, നെ​ടി​യ​വി​ള, പു​റ്റു​മ്മേ​ൽ​ക്കോ​ണം, പാ​റാം​കു​ഴി, ക​ട്ട​യ്ക്കോ​ട് തു​ട​ങ്ങി മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ന്നും വ​ൻതോ​തി​ലാ​ണ് ഇ​വ എ​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ അ​മി​ത​മാ​യ ക​രംപി​രി​വും ഇ​ട​നി​ല​ക്കാ​രു​ടെ ത​ന്ത്ര​ങ്ങ​ളുംമൂലം ക​ർ​ഷ​ക​ർ എ​ത്താ​ൻ മ​ടി​ക്കു​ന്നു. പി​രി​വ് കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ കൈയാ​ങ്ക​ളി ത​ന്നെ ഫ​ലം. അ​തി​നാ​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള ക​ർ​ഷ​ക​ർ ഇ​വി​ടെ എ​ത്തു​ന്നി​ല്ല. മു​ൻകാ​ല​ത്ത് ഇ​വി​ടെ നി​ന്നാ​യി​രു​ന്നു ചാ​ല ക​മ്പോ​ള​ത്തി​ൽ ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ എ​ത്തി​യി​രു​ന്ന​ത്. വ​രു​മാ​നം നി​ല​ച്ച​തോ​ടെ വേ​ണ്ട​ത്ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും പ​ഞ്ചാ​യ​ത്ത് മ​ടി​ക്കു​ന്നു.​ മാ​ലി​ന്യം കു​ന്നു​കൂ​ടി​യി​ട്ടും നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യി​ല്ല. ച​ന്ത​യി​ൽ നി​ന്നു​യ​രു​ന്ന ദു​ർ​ഗ​ന്ധം കാ​ര​ണം പൊ​റു​തി​മു​ട്ടിയി രിക്കുകയാണ് നാ​ട്ടു​കാ​ർ. മ​ത്സ്യ, മാം​സാ​വ​ശി​ഷ്ട​ങ്ങ​ളും അ​ഴു​കി​യ പ​ച്ച​ക്ക​റി​ക​ളും കു​മി​ഞ്ഞു​കൂ​ടി​യ നി​ല​യി​ലാ​ണ് ച​ന്ത. പ​ഞ്ചാ​യ​ത്തി​ന് ഒ​രുസ്ഥി​രം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​ണ്ടെ​ങ്കി​ലും ഇ​യാ​ൾ ഇ​വി​ടേ​ക്ക് വ​രാ​റി​ല്ല. മാ​ലി​ന്യം കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​നു സ​മീ​പ​ത്താ​ണു ഹോ​മി​യോ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ. ഇ​വി​ടെ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും മൂ​ക്കു​പൊ​ത്താ​തെ നി​വൃ​ത്തി​യി​ല്ല. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു ച​ന്ത​യ്ക്കു​ള്ളി​ൽ യാ​തൊ​രു സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല.

ച​ന്ത​യ്ക്കു​ള്ളി​ൽനി​ന്നു മ​ത്സ്യ-മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചെ​ടു​ത്തു മു​ന്നി​ലെ റോ​ഡി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ൽ ക്ഷേത്രം ജം​ഗ്ഷ​നി​ലും അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധ​മാ ണ്. മാ​ലി​ന്യ​ത്തി​നെ​തി​രെ ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച സ​മ​രം ന​ട​ത്തി​യ​വ​രു​ടെ നാ​ട്ടി​ലാ​ണ് ഈ ​ദു​ർ​ഗ​തി. ച​ന്ത​യ്ക്ക് അ​ടു​ത്താ​യി സ്ഥാ​പി​ച്ച സ്ത്രീ ​വി​ശ്ര​മ​കേ​ന്ദ്രം സ്ത്രീ​ക​ൾ​ക്ക് അ​ന്യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​കേ​ന്ദ്രം സ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ താവളമാ യി മാറിയിരിക്കുകയാണ്.