ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു
Monday, March 20, 2023 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ന്‍റെ 150-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള ലോ​ഗോ പ്ര​കാ​ശ​നം തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് ജെ. ​നെ​റ്റോ നി​ർ​വ​ഹി​ച്ചു. വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​ആ​രം​ഭി​ച്ച ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്കു ശേ​ഷ​മാ​യി​രു​ന്നു ച​ട​ങ്ങ്. മേ​യ് നാ​ലു മു​ത​ൽ ഡി​സം​ബ​ർ മൂ​ന്നു​വ​രെ നീ​ളു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പാ​യി ഡോ.​തോ​മ​സ് ജെ. ​നെ​റ്റോ നി​യ​മി​ത​നാ​യ​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വും ഇ​തോ​ടൊ​പ്പം ആ​ഘോ​ഷി​ച്ചു. ക​ത്തീ​ഡ്ര​ൽ വി​കാ​രി മോൺ .​ടി.​നി​ക്കോ​ളാ​സ്, ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് ജെ. ​നെ​റ്റോ​യെ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.