നിയമസഭയ്ക്കുള്ളിലെ അതിക്രമം: പ്രതിഷേധ സദസ് സംഘടിപ്പിച്ചു
1279792
Tuesday, March 21, 2023 11:56 PM IST
നെടുമങ്ങാട്: നിയമസഭയ്ക്കുള്ളിൽ യുഡിഎഫ് എംഎൽഎമാരെ മർദിച്ച എൽഡിഎഫ് എംഎൽഎമാരുടെ നടപടിയിൽ പ്രതിഷേധിച്ച് നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ്. ശബരിനാഥൻ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി രമണി പി. നായർ. ഡിസിസി സെക്രട്ടറി നെട്ടറച്ചിറ ജയൻ, വട്ടപ്പാറ ചന്ദ്രൻ, അഡ്വ. അരുൺകുമാർ, അർജുനൻ, കെ.ജെ. ബിനു, സജാദ് മന്നൂർകോണം, കൗൺസിലർമാരായ ഫാത്തിമ, സന്ധ്യാ സുമേഷ്, ആദിത്യ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.