മ​രി​യ​നാ​ട് ഫു​ട്ബോ​ൾ: ജെ​എ​സ്എ​സി പു​തി​യ​തു​റ വി​ജ​യി​ക​ൾ
Tuesday, March 28, 2023 12:06 AM IST
മ​രി​യ​നാ​ട്: ബി​ഷ​പ് പീ​റ്റ​ർ ബ​ർ​ണാ​ർ​ഡ് പെ​രേ​ര മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന​യ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ജെ​എ​സ്എ​സി പു​തി​യ​തു​റ വി​ജ​യി​ക​ളാ​യി. എ​ഫ്എ​എ​സ്‌​സി ഫാ​ത്തി​മാ​പു​ര​ത്തി​ന്‍റെ അ​ലോ​ഷി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​ൻ.​ഫൈ​ന​ലി​ൽ എ​ഫ്എ​എ​സി ഫാ​ത്തി​മാ​പു​ര​ത്തെ​യാ​ണ് അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വി​ജ​യി​ക​ൾ​ക്ക് മു​ഖ്യ​സ്പോ​ണ്‍​സ​ർ ആ​യ ക്ലി​ഫ്ട​ണ്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ഫ്രാ​ൻ​സീ​സ് ക്ലീ​റ്റ​സ് ഒ​രു ല​ക്ഷം രൂ​പ കാ​ഷ് പ്രൈ​സും ബി​പി​ബി​പി​എം എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. വി.​ശ​ശി എം​എ​ൽ​എ, റി​ട്ട. ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ജെ.​എം. ജ​യിം​സ്, മ​രി​യ​നാ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​സൈ​റ​സ് ക​ള​ത്തി​ൽ, ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ഫെ​ലി​ക്സ് തോ​ബി​യാ​സ്, ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ പി. ​മൈ​ക്കി​ൾ തു​ട​ങ്ങി​യ​വ​ർ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ച്ചു.
ടൂ​ർ​ണ​മെ​ന്‍റി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ര​ണ്ടാ​മ​ത് ബി​പി​ബി​പി​എം വെ​റ്റ​റ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ബി​പി​ബി​പി​എം മ​രി​യ​നാ​ട് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി വി​ജ​യി​ക​ളാ​യി.