തിരുവനന്തപുരം: ലോക എമർജൻസി മെഡിസിൻ ദിനത്തോടനുബന്ധിച്ചു രണ്ടു സുപ്രധാന സംരംഭങ്ങൾക്ക് തുടക്കംകുറിച്ച് കിംസ് ഹെൽത്ത് തിരുവനന്തപുരം. 24/7 ട്രോമ എമർജൻസി ഹെൽത്ത് നമ്പരിനൊപ്പം ട്രിവാൻഡ്രം എമർജൻസി മെഡിസിൻ ക്ലബ്ബും രൂപീകരിച്ചു.
തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലെ എമർജൻസി മെഡിസിൻ വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ട്രിവാൻഡ്രം എമർജൻസി മെഡിസിൻ ക്ലബിന്റെയും 24/7 ട്രോമ എമർജൻസി ഹെൽത്ത് നമ്പരിന്റെയും ഉദ്ഘാടനം ലോ ആൻഡ് ഓർഡർ ആൻഡ് ട്രാഫിക് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി. അജിത് നിർവഹിച്ചത്. എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ ഫ്ലാഷ് മോബും ചടങ്ങിനോടനുബന്ധിച്ച് നടന്നു. മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രവീൺ മുരളീധരൻ ആശംസകൾ അറിയിച്ചു. കൺസൾട്ടന്റ് ആൻഡ് ക്ലിനിക്കൽ ആൻഡ് അക്കാദമിക് കോ-ഓർഡിനേറ്റർ ഡോ. കെ.യു. ഷമീം സ്വാഗതവും ഡോ. അവിനാഷ് നാനിവഡേക്കർ നന്ദിയും പറഞ്ഞു.