തോട്ടുമുക്ക് പൊതുജനഗ്രന്ഥശാല വാർഷികം മികവ് -2023
1300915
Wednesday, June 7, 2023 11:51 PM IST
നെടുമങ്ങാട്: അരശുപറമ്പ് തോട്ടുമുക്ക് പൊതുജന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ ആദരിക്കലും പരിസ്ഥിതി ദിനാചരണവും സംഘടിപ്പിച്ചു. മികവ് 2023 എന്ന പേരിൽ തോട്ടുമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി എ.എ. റഹീം എംപി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി. രാജീവ് അധ്യക്ഷത വഹിച്ചു. യുവജന കമ്മീഷൻ അംഗം കെ.പി. പ്രമോഷ്, എഴുത്തുകാരനും കവിയുമായ പൂവത്തൂർ ചിത്രസേനൻ, രാജശേഖരൻനായർ, വാർഡ് കൗൺസിലർ എസ്. ശ്യാമള, സത്യശീലൻ തുടങ്ങിയവർ പ്രസംഗിച്ചു.
മാലിന്യമുക്ത നഗരസഭയില്‍
മാലിന്യം വലിച്ചെറിയല്‍ തുടരുന്നു
നെയ്യാറ്റിന്‍കര: മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചെങ്കിലും നഗരസഭ പരിധിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത തുടരുന്നു. കര്‍ശന പിഴ ഈടാക്കുക മാത്രമല്ല, ശിക്ഷാനടപടികള്‍ക്ക് വിധേയരായവരുടെ പേരു വിവരം മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താനും തീരുമാനിച്ചിട്ടുള്ളതായി നഗരസഭ സെക്രട്ടറി അറിയിച്ചു. ഇതിനോടകം വന്‍തുക പിഴയായി ഒടുക്കാന്‍ നോട്ടീസ് ലഭിച്ചവരുമുണ്ട്.
മാലിന്യമുക്ത നഗരസഭ പദ്ധതിയുടെ ഭാഗമായി അഞ്ച് അംഗങ്ങളുടെ പ്രത്യേക വിജിലൻസ് സ്ക്വാഡ് പരിശോധനയ്ക്കായി രൂപീകരിച്ചുവെന്നും അഞ്ചുലക്ഷം രൂപ വീതം ചെലവുള്ള മൂന്നുനിരീക്ഷണ കാമറകള്ക്കൂടി സ്ഥാപിക്കുമെന്നും നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് പറഞ്ഞു.