പേരൂര്‍ക്കട: വെള്ളയമ്പലം സിഗ്നലിനു സമീപം ഓടികൊണ്ടിരുന്ന പോലീസ് ജീപ്പിനു തീപിടിച്ചു. ഇന്നലെ വൈകുന്നേരം 5.30 ഓടെ യാണ് സ്പെഷല്‍ ബ്രാഞ്ച് ഡ പ്യൂട്ടി കമാന്‍ഡറുടെ മഹീന്ദ്ര സൈലോ ജീപ്പിനു തീപിടിച്ചത്.
വാഹനത്തിലെ എസിയുടെ ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് തീപിടിച്ചു നിമിഷനേരംകൊണ്ട് വാഹനം പൂര്‍ണമായും കത്തുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം അഗ്നിശമന നിലയത്തില്‍നിന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എസ്. ജയകുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ എ. ചന്ദ്രന്, എസ്.ഇ. ജസ്റ്റിന്, ആര്.എസ്. സനിത്ത്, ആര്. ശരത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമെത്തി തീ കെടുത്തുക യായിരുന്നു.