കടലിൽ കാണാതായ മെൽവിനായി തെരച്ചിൽ ഊർജിതമാക്കി
1417643
Saturday, April 20, 2024 6:24 AM IST
തിരുവനന്തപുരം: പള്ളിത്തുറ ബീച്ചിൽ കുളിക്കാനിറങ്ങി അടിയൊഴുക്കിൽപെട്ട് കാണാതായ ആറ്റിപ്ര വില്ലേജിൽ പുതുവൽപുരയിടം പള്ളിത്തുറ വീട്ടിലെ പ്ലസ് വൺ വിദ്യാർഥിയായ മെൽവിനെ (17 ) കണ്ടെത്തുന്നതിനായുള്ള നടപടികൾ ഊർജിതമാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
വിഴിഞ്ഞം കോസ്റ്റൽ പോലീസിന്റെ ഒരു ബോട്ടും മറൈൻ എൻഫോഴ്സ്മെന്റിന്റെ ഫയർ ആംബുലൻസ് ഉൾപ്പെടെ രണ്ട് ബോട്ടുകളും കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററും തെരച്ചിൽ നടത്തുന്നതിനായുണ്ട്.
മന്ത്രി ജി .ആർ.അനിൽ സംഭവസ്ഥലം സന്ദർശിച്ചു. ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ എന്നിവർ സ്ഥലത്ത് നേരിട്ടെത്തി തെരച്ചിലിന് നേതൃത്വം നൽകി വരുന്നു.
പോലീസും, മറൈൻ എൻഫോഴ്സ്മെന്റും സ്ഥലത്തു ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുകയാണ്.