നേമം: വിനായകചതുർഥിയോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രങ്ങളിൽ വൻ ഭക്തജന തിരക്ക്. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകൾ നടന്നു. ഗണപതി ക്ഷേത്രങ്ങളിലെല്ലാം ഭക്തജന വലിയതിരക്കാണ് അനുഭവപ്പെട്ടത്.
തലസ്ഥാനത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രം, പാളയം ഗണപതി ക്ഷേത്രം, നിയമഗണപതി ക്ഷേത്രം, ഇടഗ്രാമഗണപതി ക്ഷേത്രം, കരമന ഗണപതി ക്ഷേത്രം ഇവിടങ്ങളിൽ എല്ലാം പ്രത്യേക പൂജകൾ നടന്നു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ഭക്തരെ വരവേൽക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.