വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഓ​ണവി​പ​ണ​ന​മേ​ള
Thursday, September 12, 2024 6:48 AM IST
പേ​രൂ​ർ​ക്ക​ട: ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ ഓ​ണ വി​പ​ണ​ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് ജ​ംഗ്ഷ​ൻ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രി​ഡ ഏ​റ്റെ​ടു​ത്ത ഒ​രേ​ക്ക​ർ ഭൂ​മി​യി​ൽ വി​വി​ധ നി​റ​ത്തി​ലു​ള്ള ചെ​ണ്ടു​മ​ല്ലി, വാ​ടാ​മ​ല്ലി, പ​തി​ന​ഞ്ചി​നം പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്ത​ത്.


പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ 500-ഓ​ളം വീ​ടു​ക​ളി​ൽ നി​ല​ത്തും മ​ട്ടു​പ്പാ​വി​ലും കൃ​ഷി ചെ​യ്തി​രു​ന്നു. "ന​മ്മു​ടെ ഓ​ണം ന​മ്മു​ടെ പൂ​വും പ​ച്ച​ക്ക​റി​യും' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ള​വെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ളും വി​വി​ധ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളും ഓ​ണ വി​പ​ണ​ന മേ​ള​യി​ലു​ണ്ട്. വ​ട്ടി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​നി​ലെ ട്രി​ഡ കോ​മ്പൗ​ണ്ടി​ൽ 14 വ​രെ​യാ​ണ് ഓ​ണ വി​പ​ണ​ന മേ​ള.