ടിപ്പര്‍ലോറി മറിഞ്ഞ് ഡ്രൈവർ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്
1547834
Sunday, May 4, 2025 7:10 AM IST
വെള്ളറട: വാഴിച്ചലില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി മറിഞ്ഞു ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കു പരിക്കുപറ്റി. പരിക്കേറ്റവരെ ഉടനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനത്തിലെ ഡ്രൈവറായ കളിയിക്കവിള പൊന്നപ്പ നഗര്‍ സ്വദേശി ജിഷോ(39), ക്ലീനര്‍ ആകാശ് (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജിഷോയെ വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്തണ് നാട്ടുകാര്‍ പുറത്തെടുത്തത്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ആനപ്പാറയില്‍ നിന്നും കള്ളിക്കാട് ഭാഗത്തേക്കു പോവുകയായിരുന്നു ലോറി. ലോറിയുടെ അമിത വേഗമാണ് അപകടകാരണമെന്നു നാട്ടുകാര്‍ പറഞ്ഞു.