ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
1547585
Saturday, May 3, 2025 7:26 AM IST
വെള്ളറട : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കഴിഞ്ഞദിവസം രാവിലെയാണ് ആനപ്പാറ ജംഗ്ഷനില്‍ അപകടമുണ്ടായത്.
ആനപ്പാറ ഓടല്‍വിള രാഘുല്‍ നിവാസില്‍ നെല്‍സണ്‍(72) സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ആതെദിശയില് പുറകെ രണ്ടപേര്‍ സഞ്ചരിച്ച ബൈക്ക് വന്ന് അമിത വേഗത്തില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നെല്‍സണ്‍ സഞ്ചരിച്ച സ്കൂട്ടറും നെല്‍സനും തെറിച്ചു വീണു. നെല്‍സണ്‍ സഞ്ചരിച്ച സ്കൂട്ടര്‍ തകരുകയും നെല്സന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.
നെല്‍സനെ ഉടന്‍ തന്നെ നാട്ടുകാര്‍ വെള്ളറട സര്‍ക്കാരാശു പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകള്‍ നല്കിയ ശേഷം 108 ആംബുലന്‍സിൽ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവിടെ നിന്ന് ഉച്ച കഴിയുന്ന സമയം വിദഗ്ധ ചികിത്സക്കായി വീണ്ടും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇപ്പോള്‍ നെല്‍സണ്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കിന്റ അമിതവേഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികളായ ഓട്ടോ തൊഴിലാളികളും നാട്ടുകാരും പറഞ്ഞു.