ജാതി സെന്‍സസിന് വേണ്ടി രാഹുല്‍ ഗാന്ധി നടത്തിയ പോരാട്ടം കേന്ദ്രസര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചു: എം.ലിജു
1547579
Saturday, May 3, 2025 7:15 AM IST
തിരുവനന്തപുരം : ജാതി സെന്‍സസിന് വേണ്ടി രാഹുല്‍ ഗാന്ധി നടത്തിയ പോരാട്ടം കേന്ദ്ര സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു. ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ നീതിക്കായി ജാതി സെന്‍സസ് നടപ്പാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏജീസ് ഓഫീസുമുന്നില്‍ നടന്ന പ്രകടനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. വി.എസ്.ശിവകുമാര്‍, ജി.എസ്.ബാബു എന്നിവര്‍ പ്രസംഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ഡിസിസി ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരും നേതൃത്വം നല്കി.