അങ്കണവാടി പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി
1547586
Saturday, May 3, 2025 7:26 AM IST
നെടുമങ്ങാട് : വനിത ശിശുവികസന വകുപ്പ് നെടുമങ്ങാട് ഐസിഡിഎസിന്റെ ആഭിമുഖ്യത്തിൽ വിരമിച്ച അങ്കണവാടി പ്രവർത്തകരുടെ യാത്രയയപ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.ആർ. ചിത്രലേഖ അധ്യക്ഷതവഹിച്ചു.
ശിശുവികസന പദ്ധതി ഓഫീസർ ഡോ.ആർ .പ്രീത കുമാരി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ശ്രീമതി, ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ പി.സുഷ,ബീന അജിത്ത്, ടി.ശ്രീകുമാർ, വിജയൻ നായർ, കണ്ണൻ വേങ്കവിള തുടങ്ങിയവർ പ്രസംഗിച്ചു.
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന എസ്.സുലകുമാരി, എസ്.തങ്കമണി, എസ്.കലാവതി, ലില്ലി ഭായി, ടി.വത്സല, വി.രാധാമണി എന്നി വരെ ചടങ്ങിൽ ആദരിച്ചു.