നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ കെട്ടിടസമുച്ചയ നിര്‍മാണത്തിനു തുടക്കം
1547821
Sunday, May 4, 2025 6:58 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനായുള്ള പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്മാണത്തിു തുടക്കമായി. കെ. ആന്‍സലന്‍ എംഎല്‍എ, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഡോ. എം.എ. സാദത്ത്, ആര്. അജിത, പിടിഎ പ്രസിഡന്റ് സതീഷ് എന്നിവര്‍ പങ്കെടുത്തു.
മൂന്നു കോടി 90 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിട സമുച്ചയം യാഥാര്‍ഥ്യമാക്കുന്നത്. 4,740 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള മൂന്നുനില കെട്ടിടത്തില്‍ 12 ക്ലാസ് മുറികളുണ്ടാകും.ഐടി ലാബ്, സയന്‍സ് ലാബ്, സോഷ്യല്‍ സയന്‍സ് ലാബ്, മാത്തമറ്റിക്സ് ലാബ് എന്നിവയും വിദ്യാര്‍ഥികള്‍ക്ക് വിശ്രമിക്കാനുള്ള ഹാളും ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
മൂന്നു നിലകളിലും ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ടാകും. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത അധ്യയന വര്‍ഷം ഉദ്ഘാടനം ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത്.