ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
1547581
Saturday, May 3, 2025 7:26 AM IST
കല്ലറ: പാങ്ങോട്ട് വട്ടക്കരിക്കകത്ത് പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മദ്രസ അധ്യാപകനായ പനവൂർ പുത്തൻപളളി പ്ലാവിള അർഷാദ് മൻസിലിൽ മുഹമ്മദ് അർഷാദ് (30 )നെയാണ് പാങ്ങോട് പോലീസ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെ മദ്രസയിൽ ക്ലാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഒന്‍പത് വയസുകാരിയെ വിളിച്ചു വരുത്തിയ ശേഷം കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
പാങ്ങോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ.നായരുടെ നേതൃത്വത്തിൽ പ്രതിയെ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. വീട്ടിൽ ചെന്ന് പെൺകുട്ടി മാതാവിനോട് കാര്യം പറഞ്ഞു.
തുടർന്ന് മാതാപിതാക്കൾ പാങ്ങോട് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.