മരിച്ചയാളെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു
1547945
Sunday, May 4, 2025 11:34 PM IST
മെഡിക്കല്‍കോളജ്: വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയ, തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളെ ഒടുവില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ആര്യശാല സ്വദേശി ബാബു (58) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് ഇയാളെ അവശനിലയില്‍ ആര്യശാല ഭാഗത്ത് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ രണ്ടാം വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30നായിരുന്നു മരണം. വിവരമറിഞ്ഞ ബന്ധുക്കള്‍ മോര്‍ച്ചറിയിലെത്തി ഇദ്ദേഹത്തെ തിരിച്ചറിയുകയായിരുന്നു. വഴിയോരങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളായിരുന്നു ബാബുവെന്നു ഫോര്‍ട്ട് പോലീസ് അറിയിച്ചു.