മലയോര മേഖലയിൽ കാട്ടുപോത്ത് ശല്യം രൂക്ഷമാകുന്നു
1547587
Saturday, May 3, 2025 7:26 AM IST
വിതുര: മലയോര മേഖലയിൽ കാട്ടുപോത്ത് ശല്യം രൂക്ഷമാകുന്നു. നേരത്തെ വനത്തിനോട് ചേർന്ന പ്രദേശങ്ങളിലാണ് കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ റോഡുകളിലും പ്രധാന ജംഗ്ഷനുകളിലും പോലും ഇവയെ കാണാം.
നന്ദിയോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിയായ കാലങ്കാവ്, കടുവാച്ചിറ, തൊളിക്കോട് നന്ദിയോട് പഞ്ചായത്തുകൾ ചേരുന്ന നാഗര,പൊരിയക്കാട്,പച്ചമല, വിതുര പേപ്പാറ,പട്ടൻ കുളിച്ചപാറ തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപോത്ത് പതിവായി ഇറങ്ങുന്നുണ്ട്.
ആദിവാസി മേഖലകളോട് ചേർന്ന വനപ്രദേശങ്ങളിൽ നിന്ന് പ്രധാന പാതയിൽ ഉൾപ്പെടെ കാട്ടുപോത്ത് ഇറങ്ങുന്നതിനാൽ വഴി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.
ഇരുചക്ര വാഹന യാത്രക്കാരേയും റബർ ടാപ്പിംഗ് തൊഴിലാളികളേയും ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണ്. ചെറു മണലി സ്വദേശി രാജേന്ദ്രൻ നായരെ കാട്ടുപോത്ത് ആക്രമിച്ചത് ഒരാഴ്ച മുമ്പാണ്.