മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി ടിക്കറ്റിന് ഫീസ്; കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
1547583
Saturday, May 3, 2025 7:26 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ആദ്യമായി ഒപി ടിക്കറ്റിന് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരേ കോണ്‍ഗ്രസ് ഉള്ളൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സമരം നടത്തി.
ഡിസിസി വൈസ്പ്രസിഡന്റ് കടകംപള്ളി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഒറ്റയടിക്കാണ് ഒപി ടിക്കറ്റിന് 10 രൂപ ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍കോളജ് മണ്ഡലം പ്രസിഡന്റ് നജീവ് ബഷീര്‍ അധ്യക്ഷത വഹിച്ചു.
ഉള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് കുമാരപുരം രാജേഷ്, ഉള്ളൂര്‍ മണ്ഡലം പ്രസിഡന്റ് സുനില്‍ ബാബു, കടകംപള്ളി മണ്ഡലം പ്രസിഡന്റ് കടകംപള്ളി രാജേഷ്, മനു ചെന്നിലോട്, കെ.ആര്.ബാബു, ഷാജു കടകംപള്ളി, സതീശന്, അരുണ്‍രാജ്, ജോസ് വൈ. ദാസ്, ബെന്നി കൊച്ചേരി തുടങ്ങിയ പ്രകടനത്തിനു നേതൃത്വം നല്കി.