ശാന്തിഗിരിയില്‍ നവഒലി ജ്യോതിര്‍ദിനം ആറിന്
1547822
Sunday, May 4, 2025 6:58 AM IST
പോത്തൻകോട്: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരു സമാധിയായതിന്റെ 26-ാമത് വാർഷികം "നവഒലി ജ്യോതിര്‍ദിനം' ആറിന് ആഘോഷിക്കും
രാവിലെ 11നു പോത്തന്‍കോട് കേന്ദ്രാശ്രമത്തില്‍ നടക്കുന്ന നവഒലി ജ്യോതിര്‍ദിന സമ്മേളനം മന്ത്രി ജി. ആര്. അനില്‍ ഉദ്ഘാടനം ചെയ്യും.
ഡോ. ശശി തരൂര്‍ എം.പി അധ്യക്ഷനാകും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ. വി.പി. ശുഹൈബ് മൗലവി, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ, ബിലീവേഴ്സ് ഈ സ്റ്റേണ് ചര്‍ച്ച് ബിഷപ് മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്കോപ്പ,
സീറോ മലങ്കരസഭ സഹായമെത്രാൻ ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ പോളി കാര്‍പസ്, ആക്ട്സ് പ്രസിഡന്റ് ഡോ. ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, തിരുവനന്തപുരം ലൂര്‍ദ് ഫെറാന പള്ളി വികാരി ജനറാൾ ഫാ. ജോണ്‍ വര്‍ഗീസ് തെക്കേക്കര, സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ് മാനേജര്‍ ഫാ. ജോസ് കിഴക്കേടം എന്നിവര്‍ പങ്കെടുക്കും.
രാവിലെ അഞ്ചു മണി മുതല്‍ പര്‍ണശാലയിലും പ്രാര്‍ഥനാലയത്തിലും പ്രത്യേക പുഷ്പാഞ് ജലി, ആറിനു പ്രത്യേക ആരാധന, ധ്വജം ഉയര്‍ത്തല്‍, പുഷ്പസമര്‍പ്പണം എന്നിവ നടക്കും. തുടര്‍ന്നു ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് അന്നദാനം നടത്തും.
ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സംസ്കാരിക സമ്മേളനം മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിന് ദീപപ്രദക്ഷിണം ഉണ്ടാകും. രാത്രി ഒന്‍പതു മുതല്‍ വിശ്വസംസ്കൃതികലാരംഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ നടക്കും. മേയ് ഏഴിനു ദിവ്യപൂജാ സമര്‍പ്പണത്തോടെ ആഘോഷപരിപാടികള്‍ക്കു സമാപനമാകും.