ദേശീയ പണിമുടക്കിന് യുഡിഎഫ് പിന്തുണ: എം.എം. ഹസൻ
1547830
Sunday, May 4, 2025 7:10 AM IST
നെടുമങ്ങാട്: ഐഎൻടിയുസി ഉൾപ്പടെയുള്ള തൊഴിലാളി സംഘടനകൾ 20ന് രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പണിമുടക്കിന് യുഡിഎഫ് സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും പണിമുടക്കു ദിവസം യുഡിഎഫ് കരിദിനം ആചരിക്കുമെന്നും യുഡിഎഫ് കൺവീനർ എം.എം. ഹസൻ.
ഐഎൻടിയുസിയുടെ 78-ാമത് സ്ഥാപക ദിനാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കനകക്കുന്നിലെ ലീഡർ കെ. കരുണാകരൻ സ്ക്വയറിൽ സ്ഥാപകദിന ജ്വാല തെളിയിച്ച് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഐഎൻടിയുസി ദേശീയ സെക്രട്ടറിയും ജില്ലാ പ്രസിഡണ്ടുമായ വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ ഐഎൻടിയുസി യൂണിറ്റുകളുടെയും നിയോജക മണ്ഡലം, മണ്ഡലം കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ പതാക ഉയർത്തുകയും തൊഴിലാളികൾ മധുര വിതരണം നടത്തുകയും യോഗങ്ങൾ ചേരുകയും ചെയ്തു.
ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, ഭാരവാഹികളായ പി. ബിജു, വെള്ളനാട് ശ്രീകണ്ഠൻ, എം. എസ്. താജുദ്ദീൻ, ഡി. ഷുബില, ജെ. സതികുമാരി, പുത്തൻപള്ളി നിസാർ, വെട്ടുറോഡ് സലാം, ജോണി ജോസ് നാലപ്പാട്ട്, എസ്. സുരേഷ് കുമാർ, താന്നിമൂട് ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.