തോട്ടുമുക്ക് പാലം അപകടവസ്ഥയിൽ
1547828
Sunday, May 4, 2025 7:10 AM IST
നെടുമങ്ങാട്: പനവൂർ പഞ്ചായത്തിലെ പനയമുട്ടം വാർഡിൽ കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ തോട്ടുമുക്ക് പാലം കൂടുതൽ അപകടാവസ്ഥയിലായി. അതുവഴി സഞ്ചരിക്കുന്ന നാട്ടുകാർ ഭീതിയോട് കൂടിയാണ് സഞ്ചരിക്കുന്നത്.
ഏകദേശം ഒരു വർഷത്തോളമായി ഈ പാലം അപകടാവസ്ഥയിൽ ആയിട്ട്. തുടർന്നു പനവൂർ പഞ്ചായത്തുമായി ബന്ധപ്പെട്ട് ഒരു പരാതി നൽകിയിട്ടും അധികൃതർ യാതൊരുവിധ നടപടി ഇതുവരെ കൈകൊണ്ടിട്ടില്ല.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പനവൂർ പഞ്ചായത്തിലെ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുകളും വ്യാപകമായി കൃഷിനാശങ്ങളും സംഭവിക്കുകയുണ്ടായി.
പനയമുട്ടം തോട്ടംമുക്ക് പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും നാട്ടുകാരും പനവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.