നെഞ്ചിലെ അസ്ഥി അകത്തേക്ക് വളയുന്നു: നസ്സ് പ്രൊസീജ്യർ വിജയകരമാക്കി കിംസ്ഹെൽത്ത്
1547823
Sunday, May 4, 2025 6:58 AM IST
തിരുവനന്തപും: മാലിദ്വീപ് സ്വദേശിനിയായ 21 കാരിയിൽ നസ്സ് പ്രൊസീജ്യർ വിജയകരമാക്കി തിരുവനന്തപുരം കിംസ് ഹെൽത്തിലെ മെഡിക്കല്‍ സംഘം. ശ്വാസതടസം നേരിട്ടതിനെത്തുടർന്നാണ് യുവതി കിംസ്ഹെൽത്തിൽ ചികിത്സ തേടിയത്. വിദഗ്ധ പരിശോധനയിൽ പെക്റ്റസ് എക്സ്കവേറ്റം അഥവ സങ്കൺ ചെസ്റ്റ് എന്ന രോഗാവസ്ഥ കണ്ടെത്തുകയായിരുന്നു.
നെഞ്ചിന്റെ ഭിത്തിയിൽ ജന്മനാ ഉണ്ടാകുന്ന ഒരു വൈകല്യമാണിത്. ഇതുകാരണം ബ്രസ്റ്റ്ബോൺ അകത്തേക് വളയുകയും അതുവഴി ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങൾ തടസപ്പെടുകയും ചെയ്യും.
കാർഡിയോ തൊറാസിക് സർജറി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. ഷാജി പാലങ്ങാടൻ, കൺസൽട്ടന്റ് ഡോ. വിപിൻ ബി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് നസ്സ് പ്രൊസിജ്യറുമായി മുന്നോട്ടുപോയത്.
കാർഡിയോ തൊറാസിക് വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. സൈന സൈനുദ്ദീൻ, കാർഡിയോ തൊറാസിക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. സുഭാഷ് എസ്, ഡോ. അനിൽ രാധാകൃഷ്ണ പിള്ള എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.