കൊച്ചെടത്വ തീർഥാടനം ഇന്നു സമാപിക്കും
1547818
Sunday, May 4, 2025 6:58 AM IST
വിഴിഞ്ഞം : പ്രശസ്ത തീർഥാടനകേന്ദ്രമായ പുതിയതുറ (കൊച്ചെടത്വ) വിശുദ്ധ നിക്കോളാസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഇന്നു സമാപിക്കും. ഇന്നലെ രാവിലെ ആറിനും ഒൻതിനും ഉച്ചതിരി ഞ്ഞു മൂന്നിനും ദിവ്യബലി ഉണ്ടായിരുന്നു.
തുടർന്ന് വൈകുന്നേരം അഞ്ചിനു മാർത്താണ്ഡം രൂപതാ മെത്രാൻ റവ. ഡോ. വിൻസന്റ് മാർ പൗലോസിന്റെ നേതൃത്വത്തിൽ സന്ധ്യാവന്ദന ശുഷ്രൂഷയും നടന്നു. അശ്വാരൂഡസേനയുടെ അകമ്പടിയോടെ വിശുദ്ധ ഗീവർഗീസിന്റെ തിരുരൂപവും വഹിച്ചുകൊണ്ട് പ്രദക്ഷിണവും നടന്നു.
തിരുനാളാഘോഷങ്ങൾ അതിന്റെ സമാപന ദിവസങ്ങളിലേക്കു പ്രവേശിക്കുമ്പോൾ ഭക്തജനങ്ങളുടെ തിരക്ക് വർധിച്ചു വരുന്നു. സമാപന ദിവസമായ ഇന്നു രാവിലെ 4.30, 5.30, 7.30 സമയങ്ങളിൽ ദിവ്യബലി ഉണ്ടാകും.
പതിനായിരക്കണക്കിനു തീർഥാടക വിശ്വാസി സമൂഹത്തിന് മുമ്പാകെ രാവിലെ ഒ ന്പതിനു കോട്ടാർ രൂപത മെത്രാൻ റവ. ഡോ. നസറൈൻ സൂസൈ തമിഴ് തിരുനാൾ സമൂഹ ദിവ്യബലിയർപ്പിക്കും. തുടർന്ന് പള്ളിയിൽ നിന്നും വിശുദ്ധന്റെ തേര് ഇറങ്ങി പുതിയതുറ ജംഗ്ഷൻ വരെയും അവിടെനിന്നു തിരിച്ച് പള്ളിയിലും എത്തും.
വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാൻ റവ. ഡോ. തോമസ് ജെ. നെറ്റയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയിൽ നിരവധി പേർ പ ങ്കെടുക്കും.
തുടർന്നു കരിമരുന്നു പ്രയോഗത്തോടും കലാപരിപാടിയോടുംകൂടി തിരുനാൾ ആഘോഷങ്ങൾ സമാപിക്കും. 16നു കൊടിയിറക്കും.