ഇലക്ട്രിക് ലൈനില്‍ പുളിമരം വീണു; പോസ്റ്റുവീണ് ഓട്ടോറിക്ഷ തകര്‍ന്നു
1547820
Sunday, May 4, 2025 6:58 AM IST
മെഡിക്കല്‍കോളജ്: ഇലക്ട്രിക് ലൈനിനു മുകളിലേക്കു വീണ പുളിമരം ഫയര്‍ഫോഴ്സ് എത്തി മുറിച്ചുനീക്കി. കുമാരപുരം ചെറുന്നിയൂര്‍ പൊതുജനം റോഡില്‍ ജിജി നഴ്സിംഗ് കോളജിനു സമീപത്തുനിന്ന പുളിമരമാണ് കടപുഴകിയത്. മരത്തിന്റെ ഭാരംമൂലം ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞശേഷം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് വീഴുകയായിരുന്നു. ഓട്ടോയ്ക്ക് ചെറിയതോതില്‍ കേടുപാടുകള്‍ ഉണ്ടായി.
മരം വീണതോടെ കുറച്ചുസമയം ഗതാഗതതടസം നേരിട്ടു. ചാക്ക ഫയര്‍സ്റ്റേഷനില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ആര്. രാജേഷിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ സജി എസ്. നായര്‍, അരുണ്‍ ചന്ദ്, ആകാശ്, ഫയര്‍ആൻഡ് റസ്ക്യു ഡ്രൈവര്‍ ബൈജു എന്നിവര്‍ ചേര്‍ന്നാണ് ഏറെനേരത്തെ പരിശ്രമത്തിനുശേഷം മരം മുറിച്ചുനീക്കിയത്.