മദ്യപിച്ച് പോലീസുകാരെ മര്‍ദിച്ചയാൾ അറസ്റ്റിൽ
1547577
Saturday, May 3, 2025 7:15 AM IST
വെള്ളറട:വെളളറടയില്‍ മദ്യപിച്ച് പോലീസുകാരെ മര്‍ദിച്ച പ്രതി പിടിയിൽ. മദ്യപിച്ചു പരസ്യമായി പ്രശ്നം ഉണ്ടാക്കിയ പ്രതിയെ പിടികൂടാന്‍ എത്തിയപ്പോഴാണ് പോലീസിനെയും കൈയേറ്റം ചെയ്തത്.
കൂതാളി സ്വദേശിയായ ഷൈജു മോഹന്‍(35) നെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി അടിപിടി കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.