വെണ്ണിയൂർ പള്ളി കൂദാശയും പെരുന്നാളും ഇന്നു സമാപിക്കും
1547819
Sunday, May 4, 2025 6:58 AM IST
വിഴിഞ്ഞം: വെണ്ണിയൂർ സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ കൂദാശയും പെരുന്നാൾ മഹാമഹവുംഇന്നു സമാപിക്കും. ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്ക് പാറശാല രൂപത മെത്രാൻ ഡോ. തോമസ് മാർ യൗസേബിയോസ് പിതാവിനു സ്വീകരണം നൽകി. തുടർന്നു പള്ളി കൂദാശ, സ്നേഹവിരുന്ന് എന്നിവ നടന്നു.
ഇന്നു രാവിലെ ആറരക്ക് പ്രഭാത പ്രാർഥന നടത്തും. തുടർ ന്നു കൊടിമരം, പിയാത്ത കൂദാശകളുണ്ടാകും. ആഘോഷമായ പൊന്തിഫിക്കൽ കുർബാന യ്ക്കു പാറശാല ഭദ്രാസനാധ്യക്ഷൻ ഡോ. തോമസ് മാർ യൗസേബിയോസ് മുഖ്യകാർമ്മികനായിരിക്കും. തുടർന്ന് ആദ്യകുർബാന സ്വീകരണം, കൊടിയിറക്ക്, സ്നേഹഭോജനം.