കരമനയാറ്റില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി
1547944
Sunday, May 4, 2025 11:34 PM IST
പേരൂര്‍ക്കട: കരമനയാര്‍ ഒഴുകുന്ന മുടവന്മുകള് ആറാട്ടുകടവില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. പരേതനായ പത്മനാഭന് നായരുടെ മകന് ഗോപി എന്നുവിളിക്കുന്ന രാമചന്ദ്രന് നായര്‍ (72) ആണ് മരിച്ചത്. ഇദ്ദേഹം കടവിനടുത്ത് ജീവിക്കുകയും അലഞ്ഞുതിരിഞ്ഞു നടക്കുകയും ചെയ്യുന്നയാളാണെന്നു പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30നാണ് മൃതദേഹം കടവിനടുത്തുനിന്ന് നാട്ടുകാര്‍ കണ്ടെത്തുന്നത്. അബദ്ധത്തില്‍ ആറാട്ടുകടവിലേക്ക് വീണുപോയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൂജപ്പുര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.