വൃത്തിഹീനമായ അന്തരീക്ഷം; വെഞ്ഞാറമൂട്ടിൽ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടീസ്
1547580
Saturday, May 3, 2025 7:26 AM IST
വെഞ്ഞാറമൂട് : വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്കി.
നെല്ലനാട് പഞ്ചായത്തില്‍ വെഞ്ഞാറമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ആര്യാസ് എന്ന ഹോട്ടലും ഇവരുടെ അനുബന്ധ സ്ഥാപനമായി മുക്കുന്നൂരില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയുമാണ് അടച്ചിടാനായി പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കിയത്.
പഞ്ചായത്ത് അധികൃതരും വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പൊതുജന ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയും നോട്ടീസ് നല്‍കുകയുമായിരുന്നു.