എംബിഎ വിദ്യാർഥി 190 ഗ്രാം എംഡിഎംഎ സഹിതം പിടിയിൽ
1547835
Sunday, May 4, 2025 7:10 AM IST
പാറശാല: 190 ഗ്രാം എംഡിഎംഎയുമായി ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന എം ബിഎ വിദ്യാര്‍ഥിയെ അമരവിള ചെക്ക്പോസ്റ്റില്‍ എക്സൈസ് പിടികൂടി. ബാംഗ്ലൂരില്‍നിന്നു വര്‍ക്കലയിലേയ്ക്ക് ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുമ്പോഴാണ് പരിശോധനയ്ക്കിടയില്‍ അമരവിള ചെക്ക് പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ എംഡിഎംഎ പിടികൂടിയത്.
ഇന്നലെ രാവിലെ 7:30 നായിരുന്നു സംഭവം. കൊല്ലം സ്വദേശി സുഹൈബ് നസീറാണ് (22 ) കിറ്റ് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 190 ഗ്രാം എംഡിഎംഎ കൊണ്ടുവന്നത്. ഇയാള്‍ കൊല്ലം സ്വദേശിയാണ്. സുഹൈബ് നസീര്‍ ഡല്‍ഹിയില്‍ എംബിഎ വിദ്യാര്‍ഥിയാണ്. കല്ലമ്പലത്തുള്ള ആവശ്യക്കാര്‍ക്ക് കൈമാറാനാണ് എംഡിഎംഎ കൊണ്ടുവന്നതെന്നു സംശയിക്കുന്നു. പ്ര തിയെ ചോദ്യം ചെയ്യുന്നു.