ആര്യനാട് പഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന നടപടി പ്രതിഷേധാർഹം
1547582
Saturday, May 3, 2025 7:26 AM IST
നെടുമങ്ങാട് : ആര്യനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരേ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കോൺഗ്രസിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.
2018-19 കാലഘട്ടത്തിൽ കോൺഗ്രസ് പഞ്ചായത്ത് ഭരണ സമിതിയാണ് അർബൻ മിഷൻ ഫണ്ടുപയോഗിച്ച് ആനന്ദേശ്വരത്ത് അബ്ദുൾകലാം സ്റ്റേഡിയം പണിതത്.
സ്വകാര്യ കമ്പനിയ്ക്ക് ടെണ്ടർ നൽകാണ് അന്നത്തെ ഭരണ സമിതി സ്റ്റേഡിയം പണിതതെന്ന് പ്രസിഡന്റ് അറിയിച്ചു.അടിസ്ഥാന സൗകര്യം പോലും ഇല്ലാതെ പണിത സ്റ്റേഡിയം തുടർന്നുവന്ന എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി അപാകതകൾ പരിഹരിച്ചാണ് സ്റ്റേഡിയം പണി നടത്തിയത്.
അപക്വമായി നടത്തുന്ന പ്രചരണങ്ങൾ കോൺഗ്രസ് അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വി.വിജുമോൻ അറിയിച്ചു.